Ezekiel 30:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും. മെംഫീസിലെ പ്രതിമകള്‍ ഇല്ലാതാക്കും. ഈജിപ്തില്‍ ഇനിമേല്‍ ഒരു രാജാവും ഉണ്ടായിരിക്കുകയില്ല. ഈജിപ്തിലെങ്ങും ഞാന്‍ ഭീതി പരത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.
Malayalam 1992 MBSI
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂര്‍ത്തികളെ നോഫില്‍നിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും; ഇനി ഈജിപ്റ്റിൽനിന്ന് ഒരു പ്രഭു ഉത്ഭവിക്കുകയില്ല; ഞാൻ ഈജിപ്റ്റിൽ ഭയം വരുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂര്‍ത്തികളെ നോഫിൽനിന്ന് ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്ന് ഒരു പ്രഭു ഉദ്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും; മെംഫിസിലെ പ്രതിമകള്‍ ഉടച്ചുകളയും. ഈജിപ്‌തില്‍ ഇനിമേല്‍ ഒരു രാജാവ് ഉണ്ടായിരിക്കുകയില്ല. അങ്ങനെ ഞാന്‍ ഈജിപ്‌തില്‍ ഭീതി ഉളവാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വിഗ്രഹങ്ങളെ നശിപ്പിക്കും, നോഫിലെ വിഗ്രഹങ്ങളെ ഇല്ലാതാക്കും. ഇനിയൊരിക്കലും ഈജിപ്റ്റിൽ ഒരു പ്രഭു ഉണ്ടാകുകയില്ല, ദേശത്തുമുഴുവനും ഞാൻ ഭീതിപരത്തും.