Ezekiel 30:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണ്‍ രാജാവിന്‍റെ ഭുജങ്ങള്‍ ഞാന്‍ ബലപ്പെടുത്തും. എന്നാല്‍ ഫറവോയുടെ കൈകള്‍ നിര്‍ജീവമായിത്തീരും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും. ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ എന്‍റെ വാള്‍ കൊടുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കയ്യിൽ കൊടുത്തിട്ടു അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
Malayalam 1992 MBSI
ഇങ്ങനെ ഞാന്‍ ബാബേല്‍രാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങള്‍ വീണുപോകും; ഞാന്‍ എന്റെ വാളിനെ ബാബേല്‍രാജാവിന്റെ കയ്യില്‍ കൊടുത്തിട്ടു അവന്‍ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഔങ്ങുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുത്തിട്ട്, അവൻ അതിനെ ഈജിപ്റ്റിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ഞാന്‍ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്‍റെ ഭുജങ്ങള്‍ വീണുപോകും; ഞാന്‍ എന്‍റെ വാളിനെ ബാബേൽരാജാവിന്‍റെ കൈയിൽ കൊടുത്തിട്ട് അവന്‍ അതിനെ മിസ്രയീംദേശത്തിന്‍റെ നേരേ ഓങ്ങുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
ബാബിലോണ്‍രാജാവിന്‍െറ കരങ്ങള്‍ ഞാന്‍ ശക്‌തമാക്കും. എന്നാല്‍ ഫറവോയുടെ കൈകള്‍ തളര്‍ത്തും; ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും. ബാബിലോണ്‍ രാജാവിന്‍െറ കൈയില്‍ ഞാന്‍ എന്‍െറ വാള്‍ ഏല്‍പിക്കുമ്പോള്‍ അവന്‍ അത്‌ ഈജിപ്‌തിനെതിരേ ഉയര്‍ത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.