Ezekiel 30:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തിന്‍റെമേല്‍ ഒരു വാള്‍ നിപതിക്കും; എത്യോപ്യ കൊടുംവേദനയില്‍ അകപ്പെടും. ഈജിപ്തില്‍ അനേകംപേര്‍ കൊല്ലപ്പെടും. അതിന്‍റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും അടിസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീമിന്റെ നേരെ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.
Malayalam 1992 MBSI
മിസ്രയീമിന്റെ നേരെ വാള്‍ വരും; മിസ്രയീമില്‍ നിഹതന്മാര്‍ വീഴുകയും അവര്‍ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങള്‍ ഇടിക്കയും ചെയ്യുമ്പോള്‍ കൂശില്‍ അതിവേദനയുണ്ടാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റിന്റെ നേരെ വാൾ വരും; ഈജിപ്റ്റിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്ത് അപഹരിക്കുകയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീമിന്‍റെ നേരേ വാള്‍ വരും; മിസ്രയീമിൽ നിഹതന്മാര്‍ വീഴുകയും അവര്‍ അതിലെ സമ്പത്ത് അപഹരിക്കയും അതിന്‍റെ അടിസ്ഥാനങ്ങള്‍ ഇടിക്കയും ചെയ്യുമ്പോള്‍ കൂശിൽ അതിവേദനയുണ്ടാകും.
Malayalam Bible POC-ML 2013
ഈജിപ്‌തിന്‍െറ മേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്‌തില്‍ ജനം നിഹനിക്കപ്പെടുകയും ധനം അപഹരിക്കപ്പെടുകയും അവളുടെ അടിസ്‌ഥാനം തകര്‍ക്കപ്പെടുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിനെതിരേ ഒരു വാൾ വരും, കൂശ് അതിവേദനയിലാകും ഈജിപ്റ്റിൽ നിഹതന്മാർ വീഴുമ്പോൾ, അവളുടെ സമ്പത്ത് അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനങ്ങൾ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യും.