Ezekiel 31:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകള്‍ക്കിടയില്‍ അതിന്‍റെ തണലില്‍ വസിച്ചിരുന്നവരും വാളിനാല്‍ കൊല്ലപ്പെട്ടവരോടുകൂടി പാതാളത്തിലേക്കു പോകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാർത്തവർ തന്നേ.
Malayalam 1992 MBSI
അവയും അതിനോടുകൂടെ വാളാല്‍ നിഹതന്മാരായവരുടെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലില്‍ ജാതികളുടെ മദ്ധ്യേ പാര്‍ത്തവര്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവയും അതിനോടുകൂടി വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജനതകളുടെ മദ്ധ്യത്തിൽ വസിച്ചവർ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മധ്യേ പാര്‍ത്തവര്‍ തന്നെ.
Malayalam Bible POC-ML 2013
അതിനോടൊപ്പം, അതിന്‍െറ തണലില്‍ വസിച്ചിരുന്ന ജനതകളും പാതാളത്തിലേക്ക്, വാളിനിരയായവരുടെ അടുത്തേക്കു പോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി.