Ezekiel 31:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു ദേവദാരുവും അതിനോടു കിടപിടിക്കുമായിരുന്നില്ല; സരളവൃക്ഷങ്ങള്‍ അതിന്‍റെ ശാഖകള്‍ക്കു പോലും സമമായിരുന്നില്ല. അരിഞ്ഞില്‍ മരവും അതിന്‍റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു വൃക്ഷവും സൗന്ദര്യത്തില്‍ അതിനോടു തുല്യമായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.
Malayalam 1992 MBSI
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്കു അതിനെ മറെപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞില്‍വൃക്ഷങ്ങള്‍ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയില്‍ അതിനോടു സമമായിരുന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറയ്ക്കുവാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോട് സമമായിരുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്ക് അതിനെ മറപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങള്‍ അതിന്‍റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ തോട്ടത്തിലെ ദേവദാരുക്കള്‍ അതിന് കിടയായിരുന്നില്ല. സരളവൃക്‌ഷങ്ങള്‍ അതിന്‍െറ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്‌ഷങ്ങള്‍ അതിന്‍െറ ശാഖകളോട് തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്‌ഷവും ദൈവത്തിന്‍െറ തോട്ടത്തില്‍ ഇല്ലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു തുല്യമായിരുന്നില്ല, സരളമരങ്ങൾ അതിന്റെ ശാഖകൾക്കു തുല്യമായിരുന്നില്ല, അരിഞ്ഞിൽമരങ്ങളും അതിന്റെ ചില്ലകളോടു കിടപിടിച്ചില്ല. ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനും അതിനോളം ഭംഗി ഉണ്ടായിരുന്നില്ല.