Ezekiel 31:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശാഖകളുടെ ബാഹുല്യംകൊണ്ടു ഞാന്‍ അതിനെ സുന്ദരമാക്കി; ദൈവത്തിന്‍റെ തോട്ടമായ ഏദനിലെ സകല വൃക്ഷങ്ങള്‍ക്കും അതിനോടസൂയതോന്നി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
Malayalam 1992 MBSI
കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാന്‍ അതിന്നു ഭംഗിവരുത്തിയതിനാല്‍ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊമ്പുകളുടെ പെരുപ്പം കൊണ്ട് ഞാൻ അതിനു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊമ്പുകളുടെ പെരുപ്പംകൊണ്ടു ഞാന്‍ അതിനു ഭംഗി വരുത്തിയതിനാൽ ദൈവത്തിന്‍റെ തോട്ടമായ ഏദെനിലെ സകല വൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു.
Malayalam Bible POC-ML 2013
ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്‌ദരമാക്കി. ദൈവത്തിന്‍െറ തോട്ടമായ ഏദനിലുണ്ടായിരുന്ന സകല വൃക്‌ഷങ്ങള്‍ക്കും അതിനോട്‌ അസൂയ തോന്നി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമൃദ്ധമായ ശാഖാപടലത്തോടുകൂടി ഞാൻ അതിനെ മനോഹരമാക്കിത്തീർത്തു, ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടിരുന്നു.