Ezekiel 32:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളില്‍വച്ചു ബലിഷ്ഠരും ഭീകരരും ആയവരുടെ വാളിനു നിന്‍റെ ജനക്കൂട്ടത്തെ ഞാന്‍ ഇരയാക്കും. അങ്ങനെ നിന്‍റെ അഹങ്കാരം അവര്‍ അവസാനിപ്പിക്കും; നിന്‍റെ ജനസമൂഹം മുഴുവന്‍ നശിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
Malayalam 1992 MBSI
വീരന്മാരുടെ വാള്‍കൊണ്ടു ഞാന്‍ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളില്‍വെച്ചു ഉഗ്രന്മാര്‍; അവര്‍ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; അവർ ഈജിപ്റ്റിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീരന്മാരുടെ വാള്‍കൊണ്ടു ഞാന്‍ നിന്‍റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽ വച്ച് ഉഗ്രന്മാര്‍; അവര്‍ മിസ്രയീമിന്‍റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചു പോകും.
Malayalam Bible POC-ML 2013
നിന്‍െറ ജനക്കൂട്ടത്തെ മുഴുവന്‍ ശക്‌തന്‍മാരുടെ വാളിന്‌ ഞാന്‍ ഇരയാക്കും. ജനതകളില്‍വച്ച്‌ ഏറ്റവും ഭീകരന്‍മാരാണ്‌ അവരെല്ലാം. ഈജിപ്‌തിന്‍െറ അഹങ്കാരം അവര്‍ അവസാനിപ്പിക്കും. അവിടത്തെ ജനം മുഴുവന്‍ നശിച്ചുപോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാ ജനതകളിലുംവെച്ചു ക്രൂരന്മാരായ പ്രബലയോദ്ധാക്കളുടെ വാൾകൊണ്ടു നിന്റെ കവർച്ചസംഘങ്ങളെല്ലാം വീഴുന്നതിനു ഞാൻ ഇടയാക്കും. ഈജിപ്റ്റിന്റെ അഭിമാനത്തെ അവർ തകർത്തുകളയും; അവളുടെ കവർച്ചസംഘങ്ങൾ മുഴുവനും നശിപ്പിക്കപ്പെടും.