Ezekiel 32:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ എല്ലാവരെക്കാളും സൗന്ദര്യവതി എന്നു നീ കരുതുന്നുവോ? നീ താഴെ ഇറങ്ങിപ്പോകും; പരിച്ഛേദനമേല്‌ക്കാത്തവരുടെ ഇടയില്‍ നീ കിടക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൗന്ദര്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
Malayalam 1992 MBSI
സൌന്ദര്യത്തില്‍ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സൗന്ദര്യത്തിൽ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു? നീ ഇറങ്ങിച്ചെന്ന് അഗ്രചര്‍മികളുടെ കൂട്ടത്തിൽ കിടക്കുക.
Malayalam Bible POC-ML 2013
സൗന്‌ദര്യത്തില്‍ ആരെയാണ് നീ അതിശയിക്കുക? താഴെച്ചെന്ന് അപരിച്‌ഛേദിതരുടെകൂടെ കിടക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരോടു പറയുക: ‘നിങ്ങൾ മറ്റാരെക്കാൾ ആകർഷണീയരായിരിക്കുന്നു? ഇറങ്ങിച്ചെന്ന് പരിച്ഛേദനം ഏൽക്കാത്തവരുടെ കൂട്ടത്തിൽ കിടക്കുക.’