Ezekiel 33:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“മനുഷ്യപുത്രാ, “നീ ഇസ്രായേല്‍ജനത്തോടു പറയുക: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേല്‍ ഇരിക്കുന്നു; തന്നിമിത്തം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും” എന്ന് നിങ്ങള്‍ പറഞ്ഞു. അവരോടു പറയുക,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോടു പറയേണ്ടതു: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങൾ പറയുന്നു.
Malayalam 1992 MBSI
അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേല്‍ ഗൃഹത്തോടു പറയേണ്ടതുഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെ മേല്‍ ഇരിക്കുന്നു; അവയാല്‍ ഞങ്ങള്‍ ക്ഷയിച്ചുപോകുന്നു; ഞങ്ങള്‍ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങള്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോടു പറയേണ്ടത്: ‘ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും’ എന്ന് നിങ്ങൾ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങള്‍ ക്ഷയിച്ചുപോകുന്നു; ഞങ്ങള്‍ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങള്‍ പറയുന്നു.
Malayalam Bible POC-ML 2013
മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോടു പറയുക: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേല്‍ ഉണ്ട്. അവമൂലം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നു നിങ്ങള്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു നീ ഇപ്രകാരം പറയണം: ‘ “ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവനിമിത്തം ഞങ്ങൾ ക്ഷയിച്ചുപോകുന്നു. ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?” എന്നു നിങ്ങൾ പറയുന്നുവല്ലോ.