Ezekiel 33:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്‍റെ മരണത്തിലല്ല അയാള്‍ തന്‍റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് എന്‍റെ സന്തോഷം. പിന്തിരിയുവിന്‍ നിങ്ങളുടെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവിന്‍ ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
Malayalam 1992 MBSI
എന്നാണ, ദുഷ്ടന്റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില്‍ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടുതിരിവിന്‍, തിരിവിന്‍; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ ആകുന്നു എനിക്ക് ഇഷ്ടമുള്ളത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “തിരിയുവിൻ, നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു” എന്ന് അവരോടു പറയുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാണ, ദുഷ്ടന്‍റെ മരണത്തിൽ അല്ല, ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്ക് ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടുതിരിവിന്‍, തിരിവിന്‍; യിസ്രായേൽഗൃഹമേ, നിങ്ങള്‍ എന്തിനു മരിക്കുന്നു എന്ന് അവരോടു പറക.
Malayalam Bible POC-ML 2013
അവരോടു പറയുക, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്‌ടന്‍മരിക്കുന്നതിലല്ല, അവന്‍ ദുഷ്‌ടമാര്‍ഗത്തില്‍നിന്ന്‌ പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ്‌ എനിക്കു സന്തോഷം. പിന്തിരിയുവിന്‍; തിന്‍മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ എന്തിനു മരിക്കണം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.