Ezekiel 33:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യപുത്രാ, സ്വന്തജനത്തോടു പറയുക: “നീതിമാന്‍ അതിക്രമം ചെയ്താല്‍ അവന്‍റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിഞ്ഞാല്‍ തന്‍റെ ദുഷ്ടത നിമിത്തം അവന്‍ വീണുപോകയില്ല; എന്നാല്‍ നീതിമാന്‍ പാപം ചെയ്യുന്നുവെങ്കില്‍ തന്‍റെ നീതി നിമിത്തം അവനു ജീവിക്കാന്‍ കഴിയുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതു: നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന്നു തന്റെ നീതിയാൽ ജീവിപ്പാൻ കഴികയുമില്ല.
Malayalam 1992 MBSI
മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതുനീതിമാന്‍ അതിക്രമം ചെയ്യുന്ന നാളില്‍ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളില്‍ തന്റെ ദുഷ്ടതയാല്‍ ഇടറിവീഴുകയില്ല; നീതിമാന്‍ പാപം ചെയ്യുന്ന നാളില്‍, അവന്നു തന്റെ നീതിയാല്‍ ജീവിപ്പാന്‍ കഴികയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടത് ‘നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയുമില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന് തന്റെ നീതിയാൽ ജീവിക്കുവാൻ കഴിയുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പറയേണ്ടത്: നീതിമാന്‍ അതിക്രമം ചെയ്യുന്ന നാളിൽ അവന്‍റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ തന്‍റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ, തന്‍റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാന്‍ പാപം ചെയ്യുന്ന നാളിൽ, അവനു തന്‍റെ നീതിയാൽ ജീവിപ്പാന്‍ കഴികയുമില്ല.
Malayalam Bible POC-ML 2013
മനുഷ്യപുത്രാ, നീ നിന്‍െറ ജനത്തോടു പറയുക: നീതിമാന്‍ ദുഷ്‌കൃത്യം ചെയ്‌താല്‍ അവന്‍െറ നീതി അവനെ രക്‌ഷിക്കുകയില്ല. ദുഷ്‌ടന്‍ ദുര്‍മാര്‍ഗത്തില്‍നിന്ന്‌ പിന്തിരിഞ്ഞാല്‍ അവന്‍ തന്‍െറ ദുഷ്‌ടതമൂലം നശിക്കുകയില്ല. നീതിമാന്‍ പാപംചെയ്‌താല്‍ തന്‍െറ നീതിമൂലം ജീവിക്കാന്‍ അവനു സാധിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതുകൊണ്ട് മനുഷ്യപുത്രാ, നിന്റെ സ്വന്തം ദേശക്കാരോട് ഇപ്രകാരം പറയുക: ‘നീതിനിഷ്ഠർ അനുസരിക്കാതെ തെറ്റുചെയ്യുമ്പോൾ അവരുടെ മുൻകാല നീതിപ്രവൃത്തികൾ അവരെ രക്ഷിക്കുകയില്ല. ദുഷ്ടർ തങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുമ്പോൾ അവരുടെ മുൻകാല ദുഷ്ടതകൾ അവരെ വീഴ്ത്തിക്കളയുകയില്ല. നീതിനിഷ്ഠർ പാപംചെയ്യുന്നെങ്കിൽ അവരുടെ മുമ്പിലത്തെ നീതിനിമിത്തം അവർ ജീവിക്കാൻ ഇടയാകുകയില്ല.’