Ezekiel 33:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീതിമാനോട്, “നീ നിശ്ചയമായി ജീവിക്കും” എന്നു ഞാന്‍ പറഞ്ഞാലും തന്‍റെ നീതിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അകൃത്യം ചെയ്യുകയാണെങ്കില്‍ നീതിപൂര്‍വകമായ തന്‍റെ ഒരു പ്രവൃത്തിയും അനുസ്മരിക്കപ്പെടുകയില്ല; താന്‍ ചെയ്ത അധര്‍മത്തില്‍തന്നെ അവന്‍ മരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീതിമാൻ ജീവിക്കുമെന്നു ഞാൻ അവനോടു പറയുമ്പോൾ, അവൻ തന്റെ നീതിയിൽ ആശ്രയിച്ചു അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
Malayalam 1992 MBSI
നീതിമാന്‍ ജീവിക്കുമെന്നു ഞാന്‍ അവനോടു പറയുമ്പോള്‍, അവന്‍ തന്റെ നീതിയില്‍ ആശ്രയിച്ചു അകൃത്യം പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്റെ നീതിപ്രവൃത്തികള്‍ ഒന്നും അവന്നു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതികേടുനിമിത്തം അവന്‍ മരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീതിമാൻ ജീവിക്കുമെന്ന് ഞാൻ അവനോടു പറയുമ്പോൾ, അവൻ സ്വന്ത നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീതിമാന്‍ ജീവിക്കുമെന്നു ഞാന്‍ അവനോടു പറയുമ്പോള്‍, അവന്‍ തന്‍റെ നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന്‍റെ നീതിപ്രവൃത്തികള്‍ ഒന്നും അവനു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതികേടു നിമിത്തം അവന്‍ മരിക്കും.
Malayalam Bible POC-ML 2013
ഞാന്‍ നീതിമാനോട് അവന്‍ തീര്‍ച്ചയായും ജീവിക്കുമെന്നു പറയുകയും അവന്‍ തന്‍െറ നീതിയില്‍ വിശ്വാസമര്‍പ്പിച്ച് തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അവന്‍െറ നീതിനിഷ്‌ഠമായ ഒരു പ്രവൃത്തിയും ഞാന്‍ ഓര്‍ക്കുകയില്ല. അവന്‍ തന്‍െറ ദുഷ്‌കൃത്യത്തില്‍ത്തന്നെ മരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീതിനിഷ്ഠരോട് നീ തീർച്ചയായും ജീവിക്കും എന്നു ഞാൻ പറയുമ്പോൾ അവർ തങ്ങളുടെ നീതിയിൽ ആശ്രയംവെച്ച് ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല; തങ്ങൾചെയ്ത തിന്മനിമിത്തം അവർ മരിക്കും.