Ezekiel 33:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നിട്ടും സര്‍വേശ്വരന്‍റെ വഴി നീതിപൂര്‍വകമല്ലെന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളില്‍ ഓരോരുവനെയും അവനവന്‍റെ പ്രവൃത്തിക്കനുസരണമായി ഞാന്‍ വിധിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നിട്ടും കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിന്നു തക്കവണ്ണം ന്യായം വിധിക്കും.
Malayalam 1992 MBSI
എന്നിട്ടും കര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങള്‍ പറയുന്നു; യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളില്‍ ഔരോരുത്തനെയും അവനവന്റെ നടപ്പിന്നു തക്കവണ്ണം ന്യായംവിധിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നിട്ടും ‘കർത്താവിന്റെ വഴി ന്യായമുള്ളതല്ല’ എന്ന് നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിനു തക്കവണ്ണം ന്യായം വിധിക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നിട്ടും കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങള്‍ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളിൽ ഓരോരുത്തനെയും അവനവന്‍റെ നടപ്പിനു തക്കവണ്ണം ന്യായംവിധിക്കും.
Malayalam Bible POC-ML 2013
എന്നിട്ടും, കര്‍ത്താവിന്‍െറ മാര്‍ഗം നീതിരഹിതമാണെന്ന്‌ നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്ക്‌ അനുസൃതമായി ഞാന്‍ വിധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിട്ടും ഇസ്രായേൽജനമേ, ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു നിങ്ങൾ പറയുന്നു. എങ്കിലും ഞാൻ നിങ്ങളിൽ ഓരോരുത്തരെയും അവരുടെ സ്വന്തവഴികൾ അനുസരിച്ച് ന്യായംവിധിക്കും.”