Ezekiel 33:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രക്ഷപെട്ടവര്‍ എന്‍റെ അടുക്കല്‍ വന്നതിന്‍റെ തലേദിവസം വൈകുന്നേരം സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു. അടുത്തദിവസം ആ മനുഷ്യന്‍ എന്‍റെ അടുക്കല്‍ വന്നപ്പോഴേക്ക് എന്‍റെ വായ് തുറന്നിരുന്നു; എനിക്കു സംസാരിക്കാനുള്ള ശക്തി തിരിച്ചുകിട്ടി. പിന്നീട് ഞാന്‍ മൂകനായിരുന്നില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചാടിപ്പോയവൻ വരുന്നതിന്റെ തലെനാൾ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാൻ പിന്നെ മിണ്ടാതെ ഇരുന്നില്ല.
Malayalam 1992 MBSI
ചാടിപ്പോയവന്‍ വരുന്നതിന്റെ തലെനാള്‍ വൈകുന്നേരം യഹോവയുടെ കൈ എന്റെമേല്‍ വന്നു; രാവിലെ അവന്‍ എന്റെ അടുക്കല്‍ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രക്ഷപെട്ടവൻ വരുന്നതിന്റെ തലേദിവസം വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്ക് യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ട് ഞാൻ പിന്നെ മൗനമായിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചാടിപ്പോയവന്‍ വരുന്നതിന്‍റെ തലേന്നാള്‍ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവന്‍ എന്‍റെ അടുക്കൽ വരുമ്പോഴത്തേക്ക് യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നില്ല.
Malayalam Bible POC-ML 2013
രക്‌ഷപെട്ടവന്‍ എന്‍െറ അടുക്കല്‍ വന്നതിന്‍െറ തലേദിവസം വൈകുന്നേരം കര്‍ത്താവിന്‍െറ കരം എന്‍െറ മേല്‍ വന്നു. രാവിലെ അവന്‍ എന്‍െറ അടുക്കല്‍ വന്നപ്പോഴേക്കും എന്‍െറ വായ് കര്‍ത്താവ് തുറന്നിരുന്നു. എനിക്കു സംസാരിക്കാന്‍ ശക്‌തി ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മനുഷ്യൻ വന്നതിന്റെ തലേന്നാൾ വൈകിട്ട് യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; ആ മനുഷ്യൻ പ്രഭാതത്തിൽ എന്റെ അടുക്കൽ വരുന്നതിനുമുമ്പ് അവിടന്ന് എന്റെ വായ് തുറന്നു. അങ്ങനെ എന്റെ വായ് തുറക്കപ്പെട്ടതിനാൽ ഞാൻ പിന്നെ മൗനമായിരുന്നില്ല.