Ezekiel 33:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മതിലിനരികിലും വീട്ടുവാതില്‌ക്കലും നിന്‍റെ ജനം നിന്നെക്കുറിച്ച് സംസാരിക്കുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എന്താണെന്നു പോയി കേള്‍ക്കാം എന്നവര്‍ പരസ്പരം പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതില്ക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേൾപ്പിൻ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ താന്താന്റെ സഹോദരനോടും പറയുന്നു.
Malayalam 1992 MBSI
മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാര്‍ മതിലുകള്‍ക്കരികത്തും വീട്ടുവാതില്‍ക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചുയഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേള്‍പ്പിന്‍ എന്നു തമ്മില്‍തമ്മിലും ഔരോരുത്തന്‍ താന്താന്റെ സഹോദരനോടും പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികിലും വീട്ടുവാതില്ക്കലുംവച്ച് നിന്നെക്കുറിച്ചു സംഭാഷിച്ച്: ‘യഹോവയിൽനിന്നുണ്ടായ അരുളപ്പാട് എന്തെന്ന് വന്നു കേൾക്കുവിൻ’ എന്ന് തമ്മിൽതമ്മിലും ഓരോരുത്തൻ അവനവന്റെ സഹോദരനോടും പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാര്‍ മതിലുകള്‍ക്കരികത്തും വീട്ടുവാതിൽക്കലുംവച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നു വന്നു കേള്‍പ്പിന്‍ എന്നു തമ്മിൽതമ്മിലും ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടും പറയുന്നു.
Malayalam Bible POC-ML 2013
മനുഷ്യപുത്രാ, മതിലുകള്‍ക്കരികിലും വീട്ടുവാതില്‍ക്കലും നിന്‍െറ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവര്‍ പരസ്‌പരം പറയുന്നു: വരൂ, കര്‍ത്താവില്‍നിന്നു വരുന്ന വചനം എന്താണെന്നു കേള്‍ക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മനുഷ്യപുത്രാ, നിന്റെ സ്വദേശികൾ നിന്നെക്കുറിച്ച് മതിലുകൾക്കരികെയും വീടിന്റെ വാതിൽക്കലുംവെച്ചു പറയുന്നത്: ‘നിങ്ങൾ യഹോവയിൽനിന്നുള്ള സന്ദേശം വന്നു കേൾക്കുക.’