Ezekiel 33:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ നിശ്ചയമായി മരിക്കും എന്നു പറയുകയും ആ മനുഷ്യന്‍ തന്‍റെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞുകൊള്ളണമെന്നു നീ മുന്നറിയിപ്പ് നല്‌കാതിരിക്കുകയും ചെയ്താല്‍ ആ മനുഷ്യന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; എന്നാല്‍ അവന്‍റെ ജീവന് ഞാന്‍ നിന്നോടു പകരം ചോദിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ദുഷ്ടനോടു: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
Malayalam 1992 MBSI
ഞാന്‍ ദുഷ്ടനോടുദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിവാന്‍ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാല്‍ ദുഷ്ടന്‍ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ദുഷ്ടനോട്: ‘ദുഷ്ടാ, നീ മരിക്കും’ എന്ന് കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയുവാൻ തക്കവിധം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ദുഷ്ടനോട്: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിവാന്‍ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; അവന്റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.
Malayalam Bible POC-ML 2013
ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്‍െറ മാര്‍ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പു നല്‍കാതിരിക്കുകയും ചെയ്‌താല്‍ അവന്‍ തന്‍െറ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, അവന്‍െറ രക്‌തത്തിന് ഞാന്‍ നിന്നോട് പകരം ചോദിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.