Ezekiel 34:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നല്ല മേച്ചില്‍പ്പുറങ്ങളില്‍ മേഞ്ഞതുകൊണ്ടു തൃപ്തിപ്പെടരുതോ? ശേഷിക്കുന്ന മേച്ചില്‍പ്പുറം എന്തിനു ചവുട്ടിത്തേക്കുന്നു? അതുപോലെ തെളിനീരു വേണ്ടുവോളം കുടിച്ചാല്‍ പോരേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ നല്ല മേച്ചൽ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞവെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ?
Malayalam 1992 MBSI
നിങ്ങള്‍ നല്ല മേച്ചല്‍ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാല്‍കൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാല്‍കൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ നല്ല സ്ഥലത്തു മേഞ്ഞശേഷം,മേച്ചിലിന്റെ ശേഷിപ്പ് കാല് കൊണ്ടു ചവിട്ടിക്കളയുന്നതും, തെളിഞ്ഞവെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളത് കാല് കൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ നല്ല മേച്ചൽ മേഞ്ഞിട്ട് മേച്ചലിന്‍റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?
Malayalam Bible POC-ML 2013
നല്ല മേച്ചില്‍സ്‌ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍ പോരേ, മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചു കളയണമോ? ശുദ്‌ധജലം കുടിച്ചാല്‍ പോരേ, ശേഷമുള്ള ജലമെല്ലാം ചവിട്ടിക്കലക്കണമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നല്ല മേച്ചിൽസ്ഥലത്ത് മേയുന്നതു പോരേ നിങ്ങൾക്കു? ശേഷിച്ച മേച്ചിൽപ്പുറം നിങ്ങൾ കാൽകൊണ്ടു ചവിട്ടിമെതിക്കണമോ? തെളിനീരു കുടിക്കുന്നതു നിങ്ങൾക്കു പോരായോ? ശേഷിച്ച ജലം നിങ്ങളുടെ കാൽകൊണ്ട് ചവിട്ടിക്കലക്കണമോ?