Ezekiel 34:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവരെയും എന്‍റെ മലകള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും അനുഗ്രഹിക്കും. ഞാന്‍ യഥാകാലം അവര്‍ക്കു മഴ നല്‌കും. അത് അനുഗ്രഹമാരി ആയിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
Malayalam 1992 MBSI
ഞാന്‍ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവേക്കും; ഞാന്‍ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവയെയും എന്റെ കുന്നിനു ചുറ്റുമുള്ള സ്ഥലങ്ങളും ഒരു അനുഗ്രഹമാക്കിവയ്ക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവയെയും എന്‍റെ കുന്നിനും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കി വയ്ക്കും; ഞാന്‍ തക്കസമയത്തു മഴ പെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.
Malayalam Bible POC-ML 2013
അവരെയും എന്‍െറ മലയ്‌ക്കു ചുറ്റുമുള്ള സ്‌ഥലങ്ങളെയും ഞാന്‍ അനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അത് അനുഗ്രഹവര്‍ഷമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും. തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും.