Ezekiel 35:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത്തിന്‍റെ അവകാശം ശൂന്യമാക്കപ്പെട്ടപ്പോള്‍ നീ ആഹ്ലാദിച്ചു. അതുപോലെ ഞാന്‍ നിന്നോടു ചെയ്യും. സെയീര്‍ പര്‍വതമേ, നിന്നെയും സമസ്ത എദോമിനെയും ഞാന്‍ ശൂന്യമാക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്നു നീ അറിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാൻ യഹോവയെന്നു അവർ അറിയും.
Malayalam 1992 MBSI
യിസ്രായേല്‍ഗൃഹത്തിന്റെ അവകാശം ശൂന്യമായതില്‍ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സെയീര്‍പര്‍വ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാന്‍ യഹോവയെന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളവയേ, നീ ശൂന്യമായിത്തീരും; ഞാൻ യഹോവയെന്ന് അവർ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽഗൃഹത്തിന്‍റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സേയീര്‍പര്‍വതവും എല്ലാ എദോമുമായുള്ളോവേ, നീ ശൂന്യമായിപ്പോകും; ഞാന്‍ യഹോവയെന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
ഇസ്രായേല്‍ഭവനത്തിന്‍െറ അവകാശം ശൂന്യമായതു കണ്ട് നീ സന്തോഷിച്ചു. അവരോടെന്നപോലെ നിന്നോടും ഞാന്‍ വര്‍ത്തിക്കും. സെയിര്‍മലയേ, ഏദോം മുഴുവനുമേ, നീ വിജനമാകും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽജനത്തിന്റെ ഓഹരി ശൂന്യമായിത്തീർന്നപ്പോൾ നീ സന്തോഷിച്ചതുകൊണ്ട് ഞാൻ നിന്നോട് ഇപ്രകാരം പ്രവർത്തിക്കും: സേയീർപർവതമേ, നീ ശൂന്യമായിത്തീരും; നീയും ഏദോം പൂർണമായുംതന്നെ. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”