Ezekiel 35:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ഇസ്രായേലിനോട് നിത്യശത്രുത പുലര്‍ത്തുകയും അവരുടെ അന്ത്യശിക്ഷാ സമയത്ത്, അവരുടെ ആപല്‍സന്ധിയില്‍തന്നെ അവരെ വാളിനിരയാക്കുകയും ചെയ്തതുകൊണ്ട്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ നിത്യവൈരം ഭാവിച്ചു, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
Malayalam 1992 MBSI
നീ നിത്യവൈരം ഭാവിച്ചു, യിസ്രായേല്‍മക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽമക്കളുടെ അകൃത്യത്തിന്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ നിത്യവൈരം ഭാവിച്ച്, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്ത് അവരെ വാളിന് ഏല്പിച്ചുവല്ലോ.
Malayalam Bible POC-ML 2013
നീ ഇസ്രായേലിനോടു നിത്യമായ ശത്രുത പുലര്‍ത്തുകയും കഷ്‌ടകാലത്ത്‌, അന്തിമ ശിക്‌ഷയുടെ കാലത്ത്‌, വാളിന്‌ അവരെ ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നീ പുരാതനമായൊരു ശത്രുത മനസ്സിൽ വെച്ചുകൊണ്ട്, ഇസ്രായേല്യരുടെ ശിക്ഷ മൂർദ്ധന്യത്തിലെത്തിയ കഷ്ടതയുടെ കാലത്ത്, അവരെ വാളിന് ഏൽപ്പിച്ചുകൊടുത്തല്ലോ,