Ezekiel 36:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ വര്‍ധിപ്പിക്കും. അവര്‍ സന്താനസമൃദ്ധിയുള്ളവരായി തീരും. മുന്‍കാലത്തെന്നപോലെ നിങ്ങള്‍ ജനനിബിഡമായി തീരും. ഞാന്‍ നിങ്ങള്‍ക്കു പണ്ടത്തെക്കാള്‍ കൂടുതല്‍ നന്മ ചെയ്യും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Malayalam 1992 MBSI
ഞാന്‍ നിങ്ങളില്‍ മനുഷ്യരെയും മൃഗങ്ങളെയും വര്‍ദ്ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളില്‍ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; കഴിഞ്ഞകാലത്ത് എന്ന പോലെ ഞാൻ നിങ്ങളിൽ ജനവാസമുണ്ടാക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വര്‍ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
Malayalam Bible POC-ML 2013
മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നിങ്ങളില്‍ വര്‍ദ്‌ധിപ്പിക്കും. അവര്‍ സന്താനപുഷ്‌ടിയുള്ളവരായി പെരുകും. പൂര്‍വകാലങ്ങളിലെന്നപോലെ നിങ്ങളില്‍ ആളുകള്‍ വസിക്കുന്നതിനു ഞാന്‍ ഇടയാക്കും. മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്‍മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും സംഖ്യ ഞാൻ വർധിപ്പിക്കും; അവർ സന്താനപുഷ്ടിയുള്ളവരായി അസംഖ്യമായി വർധിക്കും. കഴിഞ്ഞ കാലത്തെന്നപോലെ ഞാൻ നിന്നിൽ ജനങ്ങളെ പാർപ്പിക്കും; നിങ്ങളെ പൂർവാധികം ഐശ്വര്യപൂർണരാക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.