Ezekiel 36:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ രാജ്യാന്തരങ്ങളില്‍ ചിന്നിച്ചിതറിപ്പോയി. അവരുടെ പെരുമാറ്റങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവിധം ഞാന്‍ അവരെ വിധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.
Malayalam 1992 MBSI
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു; അവര്‍ ദേശങ്ങളില്‍ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികൾക്കും തക്കവിധം ഞാൻ അവരെ ന്യായം വിധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവര്‍ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.
Malayalam Bible POC-ML 2013
ജനതകളുടെയിടയില്‍ ഞാന്‍ അവരെ ചിതറിച്ചു; അവര്‍ പല രാജ്യങ്ങളിലായി ചിതറിപ്പാര്‍ത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്‌തികള്‍ക്കും അനുസൃതമായി ഞാന്‍ അവരെ വിധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചു; അവർ രാജ്യങ്ങളിലെല്ലാം ചിന്നിച്ചിതറി. അവരുടെ ജീവിതരീതിക്കും പ്രവൃത്തികൾക്കും അനുസൃതമായി ഞാൻ അവരെ ന്യായംവിധിച്ചു.