Ezekiel 36:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അതുകൊണ്ട് നീ പ്രവചിക്കുക’ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതേ, അവര്‍ നിങ്ങളെ ശൂന്യമാക്കി എല്ലാവശങ്ങളില്‍നിന്നും ആക്രമിച്ചു നിങ്ങളെ തകര്‍ത്തുകളഞ്ഞു. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ അധീനതയിലമര്‍ന്നു. നിങ്ങള്‍ അവരുടെ സംഭാഷണത്തിനും പരിഹാസത്തിനും പാത്രമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവണ്ണം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കകൊണ്ടും യിസ്രായേൽപർവ്വതങ്ങളേ,
Malayalam 1992 MBSI
അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളില്‍ ശേഷിച്ചവര്‍ക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള്‍ വായാളികളുടെ അധരങ്ങളില്‍ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും യിസ്രായേല്‍പര്‍വ്വതങ്ങളേ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവിധം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു വിഴുങ്ങിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാടികളുടെ അധരങ്ങളാൽ ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കുകകൊണ്ടും യിസ്രായേൽപർവ്വതങ്ങളേ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജാതികളിൽ ശേഷിച്ചവര്‍ക്കു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും, നിങ്ങള്‍ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും,
Malayalam Bible POC-ML 2013
അതുകൊണ്ടു നീ പ്രവചിക്കുക, ദൈവമായ കര്‍ത്താവ് അരു ളിച്ചെയ്യുന്നു: നിങ്ങളെ അവര്‍ വിജനമാക്കി; എല്ലാവശത്തുംനിന്ന് ഞെരുക്കി. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ കൈവശമായി; അവരുടെ സംസാരത്തിനും നിന്‌ദയ്‌ക്കും നിങ്ങള്‍ പാത്രമായിത്തീര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ നീ ഇപ്രകാരം പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മനുഷ്യരുടെ അസൂയയും നിന്ദയുംനിറഞ്ഞ സംസാരത്തിനു പാത്രമായി ശേഷിക്കുന്ന രാഷ്ട്രങ്ങളുടെ അവകാശമായി മാറുംവിധം അവർ നിങ്ങളെ ശൂന്യമാക്കി നാലുപാടുനിന്നും നിങ്ങളെ തകർത്തതുകൊണ്ട്,