Ezekiel 36:34 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വഴിപോക്കര്‍ ശൂന്യമായി കണ്ട സ്ഥലങ്ങള്‍ കൃഷിഭൂമികളായി മാറും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
Malayalam 1992 MBSI
വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിലെ വഴിപോകുന്ന എല്ലാവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്ത് കൃഷി നടക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴി പോകുന്ന ഏവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
Malayalam Bible POC-ML 2013
വഴിപോക്കരുടെ ദൃഷ്‌ടിയില്‍, ശൂന്യമായിക്കിടന്നിരുന്ന വിജനപ്രദേശത്ത് കൃഷിയിറക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൂന്യമായിരുന്ന ദേശം അതിൽക്കൂടി കടന്നുപോകുന്നവരുടെ ദൃഷ്ടിയിൽ ശൂന്യമായിക്കിടക്കാതെ അവിടെ കൃഷിചെയ്യപ്പെടുന്നതാകും.