Ezekiel 36:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൂന്യമായി കിടന്നിരുന്ന ഈ ദേശം ഏദന്‍തോട്ടംപോലെയും, നശിപ്പിക്കപ്പെട്ട് ശൂന്യവും പാഴും ആയിക്കിടന്ന നഗരങ്ങള്‍ സുരക്ഷിതവും ജനവാസമുള്ളതും ആയിത്തീര്‍ന്നിരിക്കുന്നു എന്നു വഴിപോക്കര്‍ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായ്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ എന്നു അവർ പറയും.
Malayalam 1992 MBSI
ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന്‍ തോട്ടം പോലെയായ്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്നു അവര്‍ പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ’ എന്ന് അവർ പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെന്‍തോട്ടംപോലെ ആയിത്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്ന് അവര്‍ പറയും.
Malayalam Bible POC-ML 2013
അപ്പോള്‍ അവര്‍ പറയും: ശൂന്യമായിക്കിടന്ന ഈ സ്‌ഥലമെല്ലാം ഏദന്‍തോട്ടം പോലെയായിരിക്കുന്നു. ശൂന്യവും വിജനവും നശിപ്പിക്കപ്പെട്ടതും ആയ നഗരങ്ങള്‍ ഇപ്പോള്‍ സുശക്‌തമായിരിക്കുന്നു. അവിടെ ആളുകള്‍ വസിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ പറയും, “ശൂന്യമായിക്കിടന്ന ഈ സ്ഥലം ഏദെൻതോട്ടംപോലെയായിത്തീർന്നു; കുപ്പക്കുന്നായും ശൂന്യമായും ഇടിഞ്ഞും കിടന്നിരുന്ന പട്ടണങ്ങൾ കോട്ടകെട്ടി ഉറപ്പിക്കപ്പെട്ടതും ജനവാസവും ഉള്ളതുമായിത്തീർന്നല്ലോ.”