Ezekiel 36:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു ആട്ടിന്‍പറ്റത്തെപ്പോലെ തങ്ങളുടെ ജനത്തെ വര്‍ധിപ്പിക്കണമെന്ന ഇസ്രായേല്‍ജനത്തിന്‍റെ അപേക്ഷ ഞാന്‍ കേട്ട് അങ്ങനെ പ്രവര്‍ത്തിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്കു ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.
Malayalam 1992 MBSI
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യുംഞാന്‍ അവര്‍ക്കും ആളുകളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ വര്‍ദ്ധിപ്പിച്ചുകൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിന്റെ അപേക്ഷ കേട്ട്, ഞാൻ ഒന്നുകൂടി ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോട് അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യും: ഞാന്‍ അവര്‍ക്ക് ആളുകളെ ആട്ടിന്‍കൂട്ടത്തെപ്പോലെ വര്‍ധിപ്പിച്ചുകൊടുക്കും.
Malayalam Bible POC-ML 2013
ഞാന്‍ അതു നടപ്പിലാക്കും. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആട്ടിന്‍പറ്റത്തെയെന്നപോലെ തങ്ങളുടെ ജനത്തെ വര്‍ദ്‌ധിപ്പിക്കണമേയെന്ന്‌ ഇസ്രായേല്‍ഭവനം എന്നോട്‌ അപേക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരിക്കൽക്കൂടി ഞാൻ ഇസ്രായേൽജനത്തിന്റെ അപേക്ഷകേട്ട് ഇത് അവർക്കുവേണ്ടി ചെയ്യും. അവരുടെ ജനങ്ങളെ ഞാൻ ആട്ടിൻപറ്റംപോലെ അനവധിയായി വർധിപ്പിക്കും.