Ezekiel 37:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം ചിതറിച്ചെന്നെത്തിയ എല്ലാ ദിക്കുകളിലുമുള്ള ജനതകളുടെ ഇടയില്‍നിന്ന് ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി സ്വന്തം ദേശത്ത് എത്തിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
Malayalam 1992 MBSI
പിന്നെ നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേല്‍ മക്കളെ അവര്‍ ചെന്നു ചേര്‍ന്നിരിക്കുന്ന ജാതികളുടെ ഇടയില്‍നിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജനതകളുടെ ഇടയിൽനിന്നു കൂട്ടി എല്ലാ ഭാഗത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേൽമക്കളെ അവര്‍ ചെന്നുചേര്‍ന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍ നിന്ന്‌ ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്ന്‌ ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേൽജനത്തെ അവർ പോയിട്ടുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരും. ഞാൻ അവരെ എല്ലായിടത്തുനിന്നും കൂട്ടിച്ചേർത്ത് അവരുടെ സ്വന്തം ദേശത്തേക്ക് തിരികെവരുത്തും.