Ezekiel 37:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതുമായ ദേശത്ത് അവര്‍ പാര്‍ക്കും. അവരുടെ സന്താനപരമ്പരകള്‍ എന്നേക്കും അവിടെ വസിക്കും. എന്‍റെ ദാസനായ ദാവീദ് അവര്‍ക്കെന്നും രാജാവായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.
Malayalam 1992 MBSI
എന്റെ ദാസനായ യാക്കോബിന്നു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതും ആയ ദേശത്തു അവര്‍ പാര്‍ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്കും പ്രഭുവായിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ വസിച്ചിരുന്നതും ആയ ദേശത്ത് അവർ വസിക്കും; അവരും, മക്കളും, മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതും ആയ ദേശത്ത് അവര്‍ പാര്‍ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്‍റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്ക് പ്രഭുവായിരിക്കും.
Malayalam Bible POC-ML 2013
ഞാന്‍ എന്‍െറ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്‍മാര്‍ അധിവസിച്ചതുമായ ദേശത്ത്‌ അവര്‍ വസിക്കും. അവരും അവരുടെ സന്തതിപരമ്പരയും ആ ദേശത്ത്‌ നിത്യമായി വസിക്കും; എന്‍െറ ദാസനായ ദാവീദ്‌ എന്നേക്കും അവരുടെ രാജാവായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പിതാക്കന്മാർ ജീവിച്ച ദേശത്തുതന്നെ അവർ പാർക്കും. അവരും അവരുടെ മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ പാർക്കും. എന്റെ ദാസനായ ദാവീദ് അവർക്ക് എന്നേക്കും പ്രഭുവായിരിക്കും.