Ezekiel 38:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എത്യോപ്യരും ലിബിയാക്കാരും ഉണ്ടായിരിക്കും. കൂടാതെ ഗോമറിനെയും അതിന്‍റെ സര്‍വസൈന്യത്തെയും അങ്ങ് വടക്കേ അറ്റത്തുള്ള ബെത്-തോഗര്‍മയെയും അവരുടെ സകല സൈന്യങ്ങളെയും പുറത്തുകൊണ്ടുവരും. അനേകം ജനതകള്‍ നിന്‍റെ കൂടെ ഉണ്ടായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ എല്ലാപടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
Malayalam 1992 MBSI
അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ എല്ലാപടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജനതകളെയും നിന്നോടുകൂടി പുറപ്പെടുമാറാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗോമെരും അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്‍റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
Malayalam Bible POC-ML 2013
ഗോമെറും അവിടത്തെ സേനാവിഭാഗങ്ങളും, വടക്കേ അറ്റത്തുള്ള ബേത്‌-തോഗര്‍മായും അതിന്‍െറ എല്ലാ പടക്കൂട്ടവും അടങ്ങുന്ന ഒരു വലിയ ജനസമൂഹം നിന്നോടൊപ്പമുണ്ടായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമാഗൃഹവും അവന്റെ എല്ലാ സൈന്യവും നിന്നോടൊപ്പമുണ്ടായിരിക്കും.