Ezekiel 38:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏറെനാള്‍ കഴിഞ്ഞ് ഞാന്‍ നിന്നെ വിളിക്കും. യുദ്ധവിമുക്തമായതും അനേക ജനതകളില്‍നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ അസംഖ്യം ജനങ്ങള്‍ നിവസിക്കുന്ന ദേശത്തേക്ക്, ദീര്‍ഘകാലം ശൂന്യമായി കിടന്നിരുന്ന ഇസ്രായേല്‍പര്‍വത പ്രദേശത്തേക്കുതന്നെ നീ ഒടുവില്‍ മുന്നേറും. വിവിധ ജനതകളുടെ മധ്യത്തില്‍നിന്നും ഒരുമിച്ചുചേര്‍ക്കപ്പെട്ട ഇസ്രായേല്‍ജനമാണ് ഇന്ന് അവിടെ നിര്‍ഭയം നിവസിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവ്വതങ്ങളിൽ തന്നേ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്നു എല്ലാവരും നിർഭയമായി വസിക്കും.
Malayalam 1992 MBSI
ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളില്‍നിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേല്‍പര്‍വ്വതങ്ങളില്‍ തന്നേ, എന്നാല്‍ അവര്‍ ജാതികളുടെ ഇടയില്‍നിന്നു വന്നു എല്ലാവരും നിര്‍ഭയമായി വസിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏറിയനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും; വാളിൽനിന്ന് രക്ഷപെട്ടതും, പല ജനതകളിൽനിന്ന് ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്ക് നീ അവസാനം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവ്വതങ്ങളിൽ തന്നെ; എന്നാൽ അവർ ജനതകളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപര്‍വതങ്ങളിൽ തന്നെ; എന്നാൽ അവര്‍ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിര്‍ഭയമായി വസിക്കും.
Malayalam Bible POC-ML 2013
എന്‍െറ ആജ്‌ഞ കാത്തിരിക്കുക. ഏറെനാള്‍ കഴിഞ്ഞ് നിന്നെ വിളിക്കും; വാളില്‍ നിന്നു വീണ്ടെടുക്കപ്പെട്ട വിവിധജനതകളില്‍ നിന്നു കൂട്ടിച്ചേര്‍ത്ത വളരെപ്പേരുള്ളദേശത്തേക്ക്, വളരെക്കാലം ശൂന്യമായിക്കിടന്ന ഇസ്രായേല്‍മലകളിലേക്ക്, അന്നു നീ മുന്നേറും. വിവിധ ജനതകളില്‍നിന്നു സമാഹരിക്കപ്പെട്ടവരാണ് അവിടത്തെ ജനം. അവര്‍ ഇന്നു സുരക്‌ഷിതരായി കഴിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വളരെനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും. വാളിൽനിന്ന് രക്ഷപ്പെട്ടതും അനേകം രാജ്യങ്ങളിൽനിന്ന് ഇസ്രായേൽ പർവതങ്ങളിലേക്ക് ഒരുമിച്ചു ചേർക്കപ്പെട്ടതും ദീർഘകാലം ശൂന്യമായിക്കിടന്നതുമായ ഒരു രാജ്യത്തെ ഭാവികാലത്ത് നീ ആക്രമിക്കും. രാജ്യങ്ങളിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരപ്പെട്ടവരാണ് അവർ. ഇപ്പോൾ അവരെല്ലാം സുരക്ഷിതരായി ജീവിക്കുന്നു.