Ezekiel 39:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കിനി വയലില്‍നിന്നു വിറകു ശേഖരിക്കുകയോ കാട്ടില്‍നിന്നു വിറകുവെട്ടുകയോ വേണ്ട. എന്തെന്നാല്‍ ആയുധങ്ങള്‍ കൊണ്ട് അവര്‍ക്കു തീ കത്തിക്കാം. തങ്ങളെ കൊള്ളയടിച്ചവരെ അവര്‍ കൊള്ളയടിക്കും; കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്യും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവർച്ച ചെയ്തവരെ കവർച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
പറമ്പില്‍നിന്നു വിറകു പെറുക്കുകയോ കാട്ടില്‍നിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വയലിൽനിന്നു വിറകു ശേഖരിക്കുകയോ, കാട്ടിൽനിന്നു വിറകു വെട്ടുകയോ ചെയ്യാതെ ആയുധങ്ങൾ തന്നെ അവർ കത്തിക്കും; അവരെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും അവരെ കവർച്ച ചെയ്തവരെ കവർച്ച ചെയ്യുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പറമ്പിൽ നിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്ന് ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നെ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
അവര്‍ക്ക് ഇനി വയലില്‍ നിന്നു വിറകു ശേഖരിക്കുകയോ, വനങ്ങളില്‍ നിന്ന് അവ വെട്ടിയെടുക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍ അവര്‍ ആയുധങ്ങള്‍കൊണ്ട് തീ കത്തിക്കും. തങ്ങളെ കൊള്ളചെയ്‌തവരെ അവര്‍ കൊള്ളയടിക്കും. കവര്‍ ച്ചചെയ്‌ത വരെ കവര്‍ച്ചചെയ്യും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഈ ആയുധങ്ങൾ വിറകായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് വയലുകളിൽനിന്ന് വിറകുശേഖരിക്കുകയോ വനത്തിൽനിന്ന് വിറകുവെട്ടുകയോ ചെയ്യേണ്ടിവരികയില്ല. തങ്ങളെ കൊള്ളചെയ്തവരെ അവർ കൊള്ളചെയ്യുകയും തങ്ങളിൽനിന്ന് കവർച്ചചെയ്തവരെ അവർ കവർച്ചചെയ്യുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.