Ezekiel 39:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചുറ്റിസഞ്ചരിക്കുന്നവരില്‍ ആരെങ്കിലും ഒരു മനുഷ്യാസ്ഥി എവിടെയെങ്കിലും കണ്ടാല്‍ അയാള്‍ അവിടെ ഒരു അടയാളം വയ്‍ക്കും. അടക്കം ചെയ്യുന്നവര്‍ അതെടുത്തു ഹാമോന്‍- ഗോഗ് താഴ്വരയില്‍ അടക്കം ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിന്നരികെ ഒരു അടയാളം വെക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ-ഗോഗ് താഴ്‌വരയിൽ കൊണ്ടുപോയി അടക്കം ചെയ്യും.
Malayalam 1992 MBSI
ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര്‍ സഞ്ചരിക്കുമ്പോള്‍ അവരില്‍ ഒരുവന്‍ ഒരു മനുഷ്യാസ്ഥി കണ്ടാല്‍ അതിന്നരികെ ഒരു അടയാളം വേക്കും; അടക്കം ചെയ്യുന്നവര്‍ അതു ഹാമോന്‍ -ഗോഗ് താഴ്വരയില്‍ കൊണ്ടുപോയി അടക്കംചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദേശത്തു ചുറ്റി സഞ്ചരിക്കുമ്പോൾ, അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികിൽ ഒരു അടയാളം വയ്ക്കും; അടക്കം ചെയ്യുന്നവർ അത് ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കം ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര്‍ സഞ്ചരിക്കുമ്പോള്‍ അവരിൽ ഒരുവന്‍ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികെ ഒരു അടയാളംവയ്ക്കും; അടക്കം ചെയ്യുന്നവര്‍ അതു ഹാമോന്‍-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും.
Malayalam Bible POC-ML 2013
അവര്‍ ദേശത്തിലൂടെ കടന്നുപോകുന്നതിനിടയില്‍ ആരുടെയെങ്കിലും അസ്‌ഥി കണ്ടാല്‍ അതു ഹാമോണ്‍ഗോഗിന്‍െറ താഴ്‌വരയില്‍ സംസ്‌കരിക്കുന്നതു വരെ അതിന്‍െറ സമീപം ഒരു അടയാളം സ്‌ഥാപിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടെത്തിയാൽ അതിനരികെ ഒരു ചിഹ്നംവെക്കും. ആ അസ്ഥി ശവക്കുഴി തോണ്ടുന്നവർ ഹമോനാ എന്നു വിളിക്കപ്പെടുന്ന ഒരു പട്ടണത്തിനരികെയുള്ള ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യുംവരെ ആ അടയാളം അവിടെ ഉണ്ടായിരിക്കും. അങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.’