Ezekiel 39:18 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശക്തന്മാരുടെ മാംസം നിങ്ങള്‍ക്കു തിന്നാം; പ്രഭുക്കന്മാരുടെ രക്തം നിങ്ങള്‍ക്കു കുടിക്കാം. ബാശാനിലെ കൊഴുത്തു തടിച്ച ആട്ടുകൊറ്റന്മാരുടെയും കുഞ്ഞാടുകളുടെയും കോലാട്ടുകൊറ്റന്മാരുടെയും കാളകളുടെയും എന്നപോലെതന്നെ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ വീരന്മാരുടെ മാംസം തിന്ന് ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കണം; അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.
Malayalam Bible POC-ML 2013
ഭൂ മിയിലെ ശക്‌തന്‍മാരുടെ മാംസം നിങ്ങള്‍ ഭക്‌ഷിക്കും; പ്രഭുക്കന്‍മാരുടെ രക്‌തം കുടിക്കും - ബാഷാനിലെ തടിച്ചുകൊഴുത്ത കാള കള്‍, മുട്ടാടുകള്‍, ആടുകള്‍, കോലാടുകള്‍ എന്നിവയുടെ രക്‌തം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ വീരന്മാരായ പുരുഷന്മാരുടെ മാംസം തിന്നുകയും ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കുകയും ചെയ്യും. അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളുംതന്നെ.