Ezekiel 39:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ നിങ്ങള്‍ എന്‍റെ വിരുന്നില്‍നിന്നു കുതിരകളെയും കുതിരപ്പടയാളികളെയും ബലശാലികളെയും യുദ്ധവീരന്മാരെയും ഭക്ഷിച്ചു തൃപ്തിവരും. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ നിങ്ങൾ, കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും, എന്റെ മേശയിൽ നിന്ന് തിന്നു തൃപ്തരാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ നിങ്ങള്‍ എന്‍റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകല യോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പടയാളികളും ശക്‌തന്‍മാരും കുതിരകളും കുതിരപ്പടയാളികളുമടക്കം എല്ലാവരെയും എന്‍െറ മേശയില്‍നിന്നു ഭക്‌ഷിച്ചു നിങ്ങള്‍ തൃപ്‌തരാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ മേശയിൽനിന്ന് നിങ്ങൾ കുതിരകളെയും തേരാളികളെയും ശക്തന്മാരെയും എല്ലാത്തരം യുദ്ധവീരന്മാരെയും തിന്നു തൃപ്തരാകും,’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.