Ezekiel 39:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിജാതീയരുടെ മധ്യത്തില്‍ എന്‍റെ മഹത്ത്വം ഞാന്‍ സ്ഥാപിക്കും. എന്‍റെ ന്യായവിധിയും അവരുടെമേല്‍ പതിച്ച എന്‍റെ കരവും സകല ജനതകളും ദര്‍ശിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകലജാതികളും കാണും.
Malayalam 1992 MBSI
ഞാന്‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ സ്ഥാപിക്കും; ഞാന്‍ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാന്‍ അവരുടെമേല്‍ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ മഹത്വം ജനതകളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വച്ച എന്റെ കൈയും സകലജനതകളും കാണും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്‍റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാന്‍ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാന്‍ അവരുടെമേൽ വച്ച എന്റെ കൈയും സകല ജാതികളും കാണും.
Malayalam Bible POC-ML 2013
ജനതകളുടെയിടയില്‍ ഞാന്‍ എന്‍െറ മഹത്വം സ്‌ഥാപിക്കും. ഞാന്‍ നടപ്പാക്കിയ എന്‍െറ ന്യായവിധിയും അവരുടെമേല്‍ പതി ച്ചഎന്‍െറ കരവും എല്ലാ ജനതകളും കാണും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ എല്ലാ രാജ്യങ്ങളുടെയും മുമ്പിൽ എന്റെ മഹത്ത്വം വെളിപ്പെടുത്തും. എല്ലാ രാജ്യങ്ങളും ഞാൻ നൽകുന്ന ശിക്ഷയും ഞാൻ അവരുടെമേൽ പതിപ്പിച്ച എന്റെ കൈയും കാണും.