Ezekiel 39:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം തങ്ങളുടെ അകൃത്യം നിമിത്തം ആണ് പ്രവാസത്തില്‍ കഴിയേണ്ടി വന്നത് എന്നും അവര്‍ എന്നോട് അവിശ്വസ്തമായി വര്‍ത്തിച്ചതിനാല്‍ ആണ് ഞാന്‍ അവരില്‍നിന്നു മുഖം മറച്ച് അവരെ ശത്രുക്കളുടെ വാളിന് ഇരയാകാന്‍ ഏല്പിച്ചുകൊടുത്തത് എന്നും ജനതകള്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവർക്കു മറെച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും.
Malayalam 1992 MBSI
യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര്‍ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന്‍ എന്റെ മുഖം അവര്‍ക്കും മറെച്ചു, അവരൊക്കെയും വാള്‍കൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യില്‍ ഏല്പിച്ചു എന്നും ജാതികള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽഗൃഹം അവരുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും, അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ട് ഞാൻ എന്റെ മുഖം അവർക്കു മറച്ച്, അവരെല്ലാം വാൾകൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജനതകൾ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര്‍ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന്‍ എന്റെ മുഖം അവര്‍ക്കു മറച്ചു, അവരൊക്കെയും വാള്‍കൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കൈയിൽ ഏല്പിച്ചു എന്നും ജാതികള്‍ അറിയും.
Malayalam Bible POC-ML 2013
ഇസ്രായേല്‍ഭവനം തങ്ങളുടെ ദുഷ്‌പ്രവൃത്തികള്‍മൂലമാണ് അടിമത്തത്തിലകപ്പെട്ടതെന്ന് ജനതകള്‍ ഗ്രഹിക്കും. അവര്‍ അവിശ്വസ്‌തമായി എന്നോടുപെരുമാറി; അതുകൊണ്ടു ഞാന്‍ അവരില്‍ നിന്നു മുഖംമറച്ച് അവരെ ശത്രുക്കളുടെ പിടിയില്‍ ഏല്‍പിച്ചുകൊടുത്തു. അവരെല്ലാം വാളിനിരയായിത്തീര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽജനം തങ്ങളുടെ പാപംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോട് അവിശ്വസ്തരായതുനിമിത്തം ഞാൻ അവർക്ക് എന്റെ മുഖം മറച്ച് അവർ വാളിനിരയാകുമാറ് ശത്രുക്കളുടെകൈയിൽ അവരെ ഏൽപ്പിച്ചു എന്നും ഇതരരാഷ്ട്രങ്ങൾ മനസ്സിലാക്കും.