Ezekiel 39:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അശുദ്ധിക്കും അതിക്രമങ്ങള്‍ക്കും അനുസൃതമായി ഞാന്‍ പെരുമാറുകയും എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവർത്തിച്ചു എന്റെ മുഖം അവർക്കു മറെച്ചു.
Malayalam 1992 MBSI
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ചു എന്റെ മുഖം അവര്‍ക്കും മറെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവിധം ഞാൻ അവരോടു പ്രവർത്തിച്ച്, എന്റെ മുഖം അവർക്കു മറച്ചു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ച് എന്‍റെ മുഖം അവര്‍ക്കു മറച്ചു.
Malayalam Bible POC-ML 2013
അവരുടെ അശുദ്‌ധിക്കും അക്രമത്തിനും അനുസൃതമായി അവരോടു ഞാന്‍ പ്രവര്‍ത്തിച്ചു; അവരില്‍ നിന്നു മുഖം മറച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ അശുദ്ധിക്കും പാപത്തിനും തക്കവണ്ണം ഞാൻ അവരോട് ഇടപെട്ടു; ഞാൻ എന്റെ മുഖം അവർക്കു മറച്ചുകളഞ്ഞു.