Ezekiel 39:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[26,27] തങ്ങളെ ഭയപ്പെടുത്താന്‍ ആരുമില്ലാതെ സ്വദേശത്തു സുരക്ഷിതരായി പാര്‍ക്കുമ്പോള്‍ അവര്‍ തങ്ങള്‍ക്കുണ്ടായ അപമാനവും എന്നോടു കാട്ടിയ സര്‍വവഞ്ചനയും മറക്കും. ഞാന്‍ ഇസ്രായേല്‍ജനത്തെ അവരുടെ ശത്രുക്കളുടെ രാജ്യങ്ങളില്‍നിന്നും വിവിധ ജനതകളുടെ ഇടയില്‍നിന്നുമായി മടക്കിവരുത്തി ഒരുമിച്ചു ചേര്‍ക്കും. അങ്ങനെ എന്‍റെ വിശുദ്ധി ജനതകളുടെ മുമ്പില്‍ ഞാന്‍ വെളിപ്പെടുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിച്ചശേഷം
Malayalam 1992 MBSI
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍നിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളില്‍ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാണ്‍കെ എന്നെത്തന്നേ അവരില്‍ വിശുദ്ധീകരിച്ചശേഷം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവരെ ജനതകളുടെ ഇടയിൽനിന്നു മടക്കിവരുത്തി, അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്ന് അവരെ ശേഖരിച്ച് പല ജനതകളുടെയും കൺമുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽനിന്ന് അവരെ ശേഖരിച്ചു പല ജാതികളും കാണ്‍കെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം
Malayalam Bible POC-ML 2013
ആരും ഭയപ്പെടുത്താനില്ലാതെ സ്വദേശത്തു സുരക്‌ഷിതരായി വസിക്കുമ്പോള്‍ എന്നോടുകാണി ച്ചഅവിശ്വസ്‌തതയെക്കുറിച്ചുള്ള ലജ്‌ജ അവര്‍ വിസ്‌മരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആർക്കും അവരെ ഭയപ്പെടുത്താൻ സാധിക്കാത്തവിധം അവർ സുരക്ഷിതരായി തങ്ങളുടെ ദേശത്തു ജീവിച്ചപ്പോൾ അവർ എന്നോടു കാണിച്ച ലജ്ജാകരമായ അവിശ്വസ്തത അവർ മറക്കും.