Ezekiel 39:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവരെ ജനതകളുടെ അടുക്കലേക്കു പ്രവാസികളായി കൊണ്ടുപോകുകയും അവരില്‍ ആരെയും ഉപേക്ഷിക്കാതെ എല്ലാവരെയും തിരിച്ചു കൊണ്ടുവരികയും ചെയ്തിരിക്കുന്നതിനാല്‍ ഞാനാകുന്നു അവരുടെ ദൈവമായ സര്‍വേശ്വരന്‍ എന്നവര്‍ ഗ്രഹിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.
Malayalam 1992 MBSI
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരില്‍ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാല്‍ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവരെ ജനതകളുടെ ഇടയിൽ പ്രവാസികളായി കൊണ്ടുപോയെങ്കിലും, അവരിൽ ആരെയും അവിടെ വിട്ടുകളയാതെ അവരുടെ ദേശത്തേക്ക് കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
അപ്പോള്‍ ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും; എന്തെന്നാല്‍ ഞാന്‍ അവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്‌ക്കുകയും തുടര്‍ന്ന്‌ അവരെ സ്വദേശത്ത്‌ ഒരുമിച്ചുകൂട്ടുകയും ചെയ്‌തു; അവരിലാരെയും ജനതകളുടെയിടയില്‍ ഞാന്‍ ഉപേക്‌ഷിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവരെ പ്രവാസികളായി ഇതര ജനതകൾക്കിടയിലേക്ക് അയച്ചു; എങ്കിലും അവരിൽ ഒരാളെപ്പോലും പിന്നിൽ വിട്ടുകളയാതെ ഞാൻ അവരെ ശേഖരിച്ച് സ്വന്തം ദേശത്തേക്ക് കൂട്ടിവരുത്തിയതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.