Ezekiel 39:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത്തിന്മേല്‍ എന്‍റെ ആത്മാവിനെ അയച്ചിരിക്കയാല്‍ ഇനിമേല്‍ ഞാന്‍ എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കയാൽ ഇനി എന്റെ മുഖം അവർക്കു മറെക്കയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
ഞാന്‍ യിസ്രായേല്‍ഗൃഹത്തിന്മേല്‍ എന്റെ ആത്മാവിനെ പകര്‍ന്നിരിക്കയാല്‍ ഇനി എന്റെ മുഖം അവര്‍ക്കും മറെക്കയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനി എന്റെ മുഖം അവർക്കു മറയ്ക്കുകയുമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകര്‍ന്നിരിക്കയാൽ ഇനി എന്റെ മുഖം അവര്‍ക്കു മറയ്ക്കയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്‍െറ മുഖം ഇനിമേല്‍ മറയ്‌ക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ എന്‍െറ ആത്‌മാവിനെ അതിന്‍മേല്‍ അയച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഇസ്രായേൽജനത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനിയൊരിക്കലും എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”