Ezekiel 39:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ജനമായ ഇസ്രായേലിന്‍റെ മധ്യത്തില്‍ എന്‍റെ പവിത്രനാമം ഞാന്‍ വെളിപ്പെടുത്തും. എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കാന്‍ ഇനിമേല്‍ ഞാന്‍ അവരെ അനുവദിക്കുകയില്ല. അപ്പോള്‍ ഞാനാണ് ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെന്ന് ജനതകള്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.
Malayalam 1992 MBSI
ഇങ്ങനെ ഞാന്‍ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവില്‍ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലില്‍ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കുകയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്ന് ജനതകൾ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ഞാന്‍ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും.
Malayalam Bible POC-ML 2013
എന്‍െറ ജനമായ ഇസ്രായേലിന്‍െറ മധ്യേ എന്‍െറ പരിശുദ്‌ധനാമം ഞാന്‍ വെളിപ്പെടുത്തും. എന്‍െറ പരിശുദ്‌ധനാമം ഇനിയൊരിക്കലും അശുദ്‌ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് ഇസ്രായേലിന്‍െറ പരിശുദ്‌ധനായ കര്‍ത്താവ് എന്നു ജനതകള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ വെളിപ്പെടുത്തും. എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഇനി ഞാൻ അനുവദിക്കുകയില്ല. യഹോവയായ ഞാൻ ഇസ്രായേലിന്റെ പരിശുദ്ധനെന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.