Ezekiel 4:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അതിന്മേല്‍ എല്ലാവരും കാണ്‍കെ അപ്പം ചുട്ടെടുത്ത് ബാര്‍ലി അപ്പം എന്നപോലെ നീ അതു ഭക്ഷിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ചു അതു ചുടേണം.
Malayalam 1992 MBSI
നീ അതു യവദോശപോലെ തിന്നേണം; അവര്‍ കാണ്‍കെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അത് യവദോശപോലെ തിന്നണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അതു യവദോശപോലെ തിന്നേണം; അവര്‍ കാണ്‍കെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ച് അതു ചുടേണം.
Malayalam Bible POC-ML 2013
ബാര്‍ലിയപ്പംപോലെ വേണം നീ അതു ഭക്‌ഷിക്കാന്‍. അവരുടെ കണ്‍മുമ്പില്‍വച്ച് മനുഷ്യമലം കൊണ്ടുവേണം അതു ചുട്ടെടുക്കാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യവംകൊണ്ടുള്ള അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം.