Ezekiel 4:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[16,17] അവിടുന്നു തുടര്‍ന്നു: “മനുഷ്യപുത്രാ, യെരൂശലേമില്‍ ഞാന്‍ ആഹാരത്തിന്‍റെ അളവു കുറയ്‍ക്കും. അവര്‍ ഉല്‍ക്കണ്ഠയോടും നിരാശയോടും കൂടെ അളന്നു തൂക്കി അപ്പം ഭക്ഷിക്കും. വെള്ളം കുടിക്കുന്നതും അങ്ങനെതന്നെ ആയിരിക്കും. ഇങ്ങനെ അവര്‍ക്ക് അപ്പവും വെള്ളവും ഇല്ലാതെയാകും. അവര്‍ നിരാശരായി അന്യോന്യം നോക്കും; തങ്ങളുടെ അകൃത്യം നിമിത്തം അവര്‍ നാശമടയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കു മുട്ടിപ്പോകേണ്ടതിന്നും ഓരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
Malayalam 1992 MBSI
മനുഷ്യപുത്രാ, അപ്പവും വെള്ളവും അവര്‍ക്കും മുട്ടിപ്പോകേണ്ടതിന്നും ഔരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“മനുഷ്യപുത്രാ,അവർക്ക് അപ്പവും വെള്ളവും ഇല്ലാതാകേണ്ടതിനും ഓരോരുത്തൻ സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യപുത്രാ, അപ്പവും വെള്ളവും അവര്‍ക്കു മുട്ടിപ്പോകേണ്ടതിനും ഓരോരുത്തനും സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും
Malayalam Bible POC-ML 2013
അവിടുന്ന്‌ തുടര്‍ന്നു: മനുഷ്യപുത്രാ, ജറുസലെമില്‍ അപ്പത്തിന്‍െറ അളവു ഞാന്‍ കുറയ്‌ക്കും. അവര്‍ ഭയത്തോടെ അപ്പം തൂക്കി ഭക്‌ഷിക്കുകയും പരിഭ്രാന്തിയോടെ വെള്ളം അളന്നു കുടിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് എന്നോട് ഇതുംകൂടി അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതാ ഞാൻ ജെറുശലേമിൽ അപ്പമെന്ന കോൽ ഒടിച്ചുകളയുന്നു. അവർ പരിമിതമായ അളവിൽ വ്യാകുലതയോടെയും അപ്പം തിന്നും; ക്ലിപ്തമായ അളവിൽ നിരാശയോടെ വെള്ളം കുടിക്കും.