Ezekiel 4:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും മണ്‍കൂനകള്‍ ഉയര്‍ത്തുകയും കിടങ്ങുകള്‍ കുഴിക്കുകയും ചെയ്യണം. അതിനു ചുറ്റും പാളയങ്ങളും കോട്ടകളും മതിലുകളും തകര്‍ക്കാനുള്ള യന്ത്രമുട്ടികള്‍ സ്ഥാപിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
Malayalam 1992 MBSI
അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെനേരെ കോട്ട പണിത് മൺതിട്ട ഉണ്ടാക്കി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികൾ വയ്ക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനെ നിരോധിച്ച്, അതിന്‍റെ നേരേ കൊത്തളം പണിത് വാടകോരി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികളെ വയ്ക്കുക.
Malayalam Bible POC-ML 2013
അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയും ഉയര്‍ത്തുക. ചുററും പാളയം പണിയുക. എല്ലായിടത്തുംയന്ത്രമുട്ടി സ്‌ഥാപിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് അതിനെ വളഞ്ഞ് ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിത്, അതിനെതിരേ പാളയങ്ങൾ സ്ഥാപിക്കുകയും ചുറ്റിലും കോട്ടകളെ തകർക്കുന്ന യന്ത്രമുട്ടികൾ സ്ഥാപിക്കുകയും ചെയ്യുക.