Ezekiel 4:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ മുഖം തിരിച്ചു യെരൂശലേമിന്‍റെ ഉപരോധത്തെ നോക്കണം. മുഷ്‍ടി കാട്ടി നഗരത്തിനെതിരെ പ്രവചിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
Malayalam 1992 MBSI
നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ യെരൂശലേമിന്റെ ഉപരോധത്തിനുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വച്ച് അതിനു വിരോധമായി പ്രവചിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ യെരൂശലേമിന്‍റെ നിരോധത്തിനുനേരേ നിന്‍റെ മുഖവും നഗ്നമായ ഭുജവും വച്ച് അതിനു വിരോധമായി പ്രവചിക്കേണം.
Malayalam Bible POC-ML 2013
നീ ജറുസലെമിന്‍െറ ഉപരോധത്തിനുനേരേ മുഖം തിരിക്കുക. നിന്‍െറ കൈ നഗ്‌നമാക്കിക്കൊണ്ട് നഗരത്തിനെതിരായി പ്രവചിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉപരോധിക്കപ്പെട്ട ജെറുശലേമിന് അഭിമുഖമായി നീ നിന്റെ മുഖംതിരിച്ച് നഗ്നമായ ഭുജത്തോടെ അവൾക്കെതിരേ പ്രവചിക്കണം.