Ezekiel 40:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ പ്രവാസത്തിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം ഒന്നാം മാസം പത്താം ദിവസം യെരൂശലേംനഗരം പിടിക്കപ്പെട്ടതിന്‍റെ പതിനാലാം വര്‍ഷം അതേ മാസം അതേ ദിവസംതന്നെ സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അന്നേ തിയ്യതി തന്നേ, യഹോവയുടെ കൈ എന്റെ മേൽ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
Malayalam 1992 MBSI
ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കല്‍ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടില്‍, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേല്‍ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അതേ ദിവസം തന്നെ, യഹോവയുടെ കൈ എന്റെ മേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ പ്രവാസത്തിന്‍റെ ഇരുപത്തഞ്ചാം ആണ്ടിന്‍റെ ആരംഭത്തിങ്കൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്‍റെ പതിന്നാലാം ആണ്ടിൽ, അന്നേ തീയതി തന്നെ യഹോവയുടെ കൈ എന്‍റെമേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
Malayalam Bible POC-ML 2013
നമ്മുടെ പ്രവാസത്തിന്‍െറ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത്‌ നഗരം പിടിച്ചടക്കപ്പെട്ടതിന്‍െറ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്‍െറ കരം എന്‍െറ മേല്‍ വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.