Ezekiel 40:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കിഴക്കേ കവാടത്തിന്‍റെ ഇരുവശങ്ങളിലും മുമ്മൂന്നു മുറികള്‍ ഉണ്ടായിരുന്നു. മൂന്നു മുറികള്‍ക്കും ഒരേ വലിപ്പം; അപ്പുറത്തും ഇപ്പുറത്തുമുള്ള കട്ടിളക്കാലുകള്‍ക്കും ഒരേ അളവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു.
Malayalam 1992 MBSI
കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകള്‍ക്കു ഒരേ അളവും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവായിരുന്നു; ഇരുവശത്തും ഉള്ള കട്ടിളക്കാലുകൾക്കും ഒരേ അളവായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടിളക്കാലുകള്‍ക്ക് ഒരേ അളവും ആയിരുന്നു.
Malayalam Bible POC-ML 2013
കിഴക്കേ വാതിലിന്‌ ഇരുവശവും മൂന്നു മുറിവീതം ഉണ്ടായിരുന്നു. എല്ലാറ്റിനും ഒരേ അളവുതന്നെ ഇരുവശങ്ങളിലുമുള്ള കട്ടിളപ്പടികള്‍ക്കും ഒരേ അളവുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിഴക്കേ കവാടത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു. ആ മൂന്നിൽ ഓരോന്നിനും ഒരേ അളവായിരുന്നു. ഓരോ വശത്തും തള്ളിനിൽക്കുന്ന മതിലിനും ഒരേ അളവുതന്നെ.