Ezekiel 40:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വശങ്ങളിലെ മുറികളുടെ മുമ്പില്‍ അപ്പുറത്തും ഇപ്പുറത്തും ഒരു മുഴം വീതിയില്‍ അഴികള്‍ ഇട്ട് അതിര് തിരിച്ചിരിക്കുന്നു. വശങ്ങളിലെ മുറികളുടെ നീളവും വീതിയും ആറു മുഴം വീതം ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
Malayalam 1992 MBSI
മാടങ്ങളുടെ മുമ്പില്‍ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഔരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാവൽമാടങ്ങളുടെ മുമ്പിൽ ഇരുവശത്തും ഓരോ മുഴം വീതമുള്ള അഴികൾ കൊണ്ട് അതിരിട്ടിരുന്നു; ഇരുവശത്തെയും കാവൽമാടങ്ങൾ ആറു മുഴം വീതമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും അപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
Malayalam Bible POC-ML 2013
പാര്‍ശ്വമുറികള്‍ക്കു മുമ്പില്‍ ഇരുവശവും ഓരോ മുഴം വീതിയില്‍ അഴികള്‍കൊണ്ട് അതിരിട്ടിരുന്നു. പാര്‍ശ്വമുറികള്‍ക്ക് ആറുമുഴം നീളവും ആറുമുഴം വീതിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോ കാവൽമാടത്തിന്റെയും മുമ്പിൽ ഒരുമുഴം ഉയരമുള്ള ഒരു ഭിത്തി ഉണ്ടായിരുന്നു. കാവൽമാടങ്ങൾ ആറുമുഴം സമചതുരമായിരുന്നു.