Ezekiel 40:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നെ അയാള്‍ താഴത്തെ പടിപ്പുരയുടെ മുന്‍ഭാഗംമുതല്‍ അകത്തെ അങ്കണത്തിന്‍റെ പുറത്തെ അറ്റംവരെ അളന്നു-നൂറുമുഴം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
Malayalam 1992 MBSI
പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്റെ മുന്‍ ഭാഗം മുതല്‍ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍ ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള ദൂരം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറു മുഴം വീതമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്‍റെ മുന്‍ഭാഗംമുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറു മുഴം വീതമായിരുന്നു.
Malayalam Bible POC-ML 2013
താഴത്തെ പടിപ്പുരയുടെ മുന്‍വശം മുതല്‍ അകത്തെ അങ്കണത്തിന്‍െറ പുറത്തെ അറ്റംവരെയുള്ള ദൂരം അവന്‍ അളന്നു- നൂറുമുഴം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അങ്കണത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള നീളം അളന്നു; അതു കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം വീതമായിരുന്നു.