Ezekiel 40:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കുണ്ടായ ദിവ്യദര്‍ശനത്തില്‍ അവിടുന്ന് എന്നെ കൊണ്ടുപോയി ഇസ്രായേല്‍ദേശത്തുള്ള വളരെ ഉയര്‍ന്ന ഒരു പര്‍വതത്തില്‍ നിര്‍ത്തി. അവിടെ എന്‍റെ മുമ്പില്‍ ഒരു നഗരത്തിന്‍റെ രൂപത്തില്‍ ഏതോ ഒന്നു ഞാന്‍ കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.
Malayalam 1992 MBSI
ദിവ്യദര്‍ശനങ്ങളില്‍ അവന്‍ എന്നെ യിസ്രായേല്‍ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്ന ഒരു പര്‍വ്വതത്തിന്മേല്‍ നിര്‍ത്തി; അതിന്മേല്‍ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദിവ്യദർശനങ്ങളിൽ അവിടുന്ന് എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുഭാഗത്ത് ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണുവാനുണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദിവ്യദര്‍ശനങ്ങളിൽ അവന്‍ എന്നെ യിസ്രായേൽദേശത്തുകൊണ്ടുചെന്ന് ഏറ്റവും ഉയര്‍ന്ന ഒരു പര്‍വതത്തിന്മേൽ നിറുത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്‍റെ രൂപംപോലെ ഒന്നു കാണ്‍മാനുണ്ടായിരുന്നു.
Malayalam Bible POC-ML 2013
എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന്‌ വളരെ ഉയര്‍ന്ന ഒരു മലയില്‍ നിര്‍ത്തി. അവിടെ എന്‍െറ മുമ്പില്‍ ഒരു പട്ടണത്തിന്‍േറ തുപോലെ ഒരു രൂപമുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു.